സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍; ബിരുദം നല്‍കിയ രേഖകള്‍ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി: മന്ത്രി സ്മൃതി ഇറാനിക്ക് ബിരുദം നല്‍കിയ രേഖകള്‍ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി സര്‍വകലാശാല. ഡല്‍ഹി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സര്‍വകലാശാല നിലപാട് വ്യക്തമാക്കിയത്. 2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തിലാണ് 1996ല ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ. പാസ്സായതായി നലകിയത്. എന്നാല്‍ ഈ രേഖകളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒ.പി. തല്‍വാറാണ് ചൊവ്വാഴ്ച കോടതിയെ ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ 1993-94 വര്‍ഷത്തില്‍ ബികോം പൂര്‍ത്തിയാക്കിയതും ഇതിന്റെ ഫലവും സര്‍വകലാശാലയുടെ പക്കലുണ്ട്. ഇതോടൊപ്പം പന്ത്രണ്ടാം ക്ലാസ് പാസ്സായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ കാണുന്നില്ല. കൂടാതെ 2013-14ല്‍ ബി.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ വിദൂര വിദ്യഭ്യാസം വഴി പ്രവേശനം തേടിയതായും അദ്ദേഹം പറഞ്ഞു. കേസില്‍ ജൂണ്‍ ആറിനാണ് അടുത്ത വാദം. സ്വതന്ത്ര എഴുത്തുകാരനായ അഹമെര്‍ ഖാനാണ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

© 2025 Live Kerala News. All Rights Reserved.