കൊച്ചി: ഉണ്ണി മുകുന്ദനും സനുഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന നവാഗതനായ സാജന്‍ കെ മാത്യു സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു മുറൈ വന്ത് പാര്‍ത്തായ ഉഠന്‍തിയറ്ററുകളിലെത്തും. കോക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രികോണ പ്രണയകഥയാണ് പറയുന്നത്. ഉണ്ണി മുകുന്ദന്‍ ഒരു റൊമാന്റിക് ഹീറോ ആയി എത്തുന്ന ചിത്രമാണ് ഒരു മുറൈ വന്ത് പാര്‍ത്തായ. പ്രകാശന്‍ എന്ന ഗ്രാമീണനായാണ് ഉണ്ണി എത്തുന്നത്.
സനുഷയെക്കൂടാതെ പ്രയാഗയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗീസ്, ടിനി ടോം, സൗബിന്‍ ഷാഹിര്‍, സാദിഖ്, ബിജുക്കുട്ടന്‍, സുധി കോപ്പ, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, പ്രശാന്ത്, ബാലാജി, സാബുമോന്‍, എബ്രഹാം കോശി, ബിന്ദു പണിക്കര്‍, സീമ ജി. നായര്‍, രശ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.