നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലിനീഷ് മരിച്ചു; രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്‌ഫോടനത്തില്‍ ചിതറി പോയിരുന്നു

നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവംപറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി ലിനീഷ്(32) മരിച്ചു്. ലിനീഷിന്റെ രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്‌ഫോടനത്തില്‍ ചിതറിയ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്‌ഫോടനത്തില്‍ ലിനീഷ് അടക്കം അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്ക് പറ്റിയത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ലിനീഷടക്കം 5 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.