സൗരയൂഥത്തിന് പുറത്ത് വാസയോഗ്യമായ മൂന്നു ഗ്രഹങ്ങള്‍; ജീവന്റെ തുടിപ്പുണ്ടെന്ന് കരുതുന്ന അന്യഗ്രഹങ്ങളെ രാജ്യാന്തര ശാസ്ത്ര സംഘം കണ്ടെത്തി

പാരിസ്: സൗരയൂഥത്തിന് പുറത്ത് വാസയോഗ്യമായ മൂന്നു ഗ്രഹങ്ങള്‍ കണ്ടെത്തി. ഭൂമിക്ക് സമാനമായി ജീവന്റെ തുടിപ്പുണ്ടെന്ന് കരുതുന്ന മൂന്നു പുതിയ അന്യഗ്രഹങ്ങളെ ഒരു സംഘം രാജ്യാന്തര ശാസ്ത്ര സംഘമാണ് കണ്ടെത്തിയത്. 39 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹങ്ങള്‍ക്ക് ഭൂമി, ശുക്രന്‍ എന്നിവയുടെ വലുപ്പവും താപനിലയുമാണുള്ളത്. ഇവയുടെ അന്തരീക്ഷത്തിന്റെ രാസഘടനയും മറ്റ് പ്രത്യേകതകളും താമസിയാതെ പഠിക്കാന്‍ ശാസ്ത്രലോകത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.