ഐഎസ് ഭീകരര്‍ അഞ്ചുപേരെ കഴുത്തറുത്ത് കൊന്നു; നാല് പേര്‍ കൗമാരക്കാര്‍

ബെയ്‌റൂട്ട്: ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് അഞ്ചുപേരെ കഴുത്തറുത്ത് കൊന്നു. ഇതില്‍ നാലു കൗമാരക്കാര്‍ ഉള്‍പ്പടും. സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാക്കയില്‍ വച്ചാണ് ഇവരെ വധിച്ചത്. സിറിയയുടെ വിവിധ പ്രദേശങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയതിനാണ് അഞ്ചുപേരെ ഐഎസ് വധിച്ചെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. യുഎസ് സഖ്യ സേനയ്ക്കായി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് ഇവരുടെ തലയറുത്തതെന്ന് റാക്കയിലെ സിറ്റിസണ്‍ മാധ്യമസംഘം(ആര്‍ബിഎസ്എസ്) അറിയിച്ചു. സിറിയയില്‍ ഐഎസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്ക് കടുത്ത ചൂഷണങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് ആര്‍ബിഎസ്എസ് വ്യക്തമാക്കി. 2014 മുതലാണ് റാഖ ഐഎസിന്റെ ശക്തികേന്ദ്രമായത്. നിരവധി പേരെ റാഖയില്‍ വെച്ച് ഐഎസ് തലയറുത്തുകൊന്നിട്ടുണ്ട്. റാഖയില്‍ സ്വര്‍ഗാനുരഗിയെന്നാരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് എറിഞ്ഞുകൊന്നിരുന്നു.

© 2025 Live Kerala News. All Rights Reserved.