കുഞ്ചാക്കോ ബോബന്‍- ജയസൂര്യ കൂട്ടുകെട്ടിന്റെ സ്‌കൂള്‍ ബസ്സിന്റെ ട്രയിലര്‍ പുറത്തുവന്നു; വീഡിയോ കാണാം

കൊച്ചി: കുഞ്ചാക്കോ ബോബന്‍- ജയസൂര്യ ടീഎ ഒന്നിക്കുന്ന പുതിയ ചിത്രം സ്‌കൂള്‍ ബസിന്റെ ട്രെയിലര്‍ പുറത്തു വന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് നായിക. സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ഗോപകുമാറായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ചാക്കോച്ചന്റെ ആദ്യ പൊലീസ് വേഷമാണിത്. കുട്ടികളുടേയും സ്‌കൂളിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ഗൗരവമേറിയ ചില സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മെയ് 13ന് ചിത്രം തീയറ്ററുകളിലെത്തും.

© 2025 Live Kerala News. All Rights Reserved.