എയര്‍ ഇന്ത്യയില്‍ മാറ്റത്തിന്റെ കാഹളം; മെയ്ക്ക് ഓവറില്‍ ജീവനക്കാര്‍; എയര്‍ഹോസ്റ്റസുമാര്‍ക്ക് ഖാദി വസ്ത്രവും

ന്യൂഡല്‍ഹി: പഴഞ്ചന്‍ സംവിധാനത്തില്‍ നിന്ന് എയര്‍ ഇന്ത്യയില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നു. ജീവനക്കാരുടെ യൂണിഫോമിലടക്കം മാറ്റങ്ങള്‍ വരും. ഇതിനായി പത്ത് അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിഫോമിന്റെ നിറത്തിലും തുണിയുടെ ഇനത്തിലും മാറ്റങ്ങള്‍ വരുത്തും. നിലവില്‍ എയര്‍ഹോസ്റ്റസുമാര്‍ സാരിയാണ് ധരിക്കുന്നത്. മാറ്റങ്ങള്‍ വരുത്തിയാല്‍ എല്ലാ ജീവനക്കാര്‍ക്കും ഖാദി യൂണിഫോമാക്കാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്. നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒന്നാണിത്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മുന്‍ നിര്‍ത്തിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇപ്പോള്‍ എയര്‍ ഇന്ത്യയില്‍ 4,000 ത്തോളം ജീവനക്കാരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15 ന് എയര്‍ ഇന്ത്യയുടെ യൂണിഫോമില്‍ മാറ്റം വരുത്തിയിരുന്നു. സാരിയും കുര്‍ത്തയും യൂണിഫോമാക്കി. പുതിയമാറ്റം ഏറെ ആകര്‍ഷകമാകുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യ.

© 2025 Live Kerala News. All Rights Reserved.