ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ ടീസര്‍ ംമെയ് ഒന്നിന് പോസ്റ്റ് ചെയ്തിന് ശേഷം ഇത് വരെ 50 ലക്ഷത്തിലധികം ആളുകള്‍ യുട്യൂബിലൂടെ കണ്ടു. രണ്ട് ലക്ഷത്തിലധികം ലൈക്കും ലഭിച്ചു. മെയ് ഒന്നിന് ടീസറെത്തുമെന്ന വിവരം കബാലിയുടെ നിര്‍മാതാവ് കലൈപുലി എസ് താണു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മദ്രാസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. ചിത്രത്തില്‍ അധോലോക നായകനായിട്ടെത്തുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ആരാധകരിലുമെല്ലാം വന്‍ ചര്‍ച്ചയായിരുന്നു. രാധിക ആപ്‌തേ, ധന്‍ഷിക,ദിനേഷ് രവി, ജോണ്‍ വിജയ് തുടങ്ങിയവരാണ് രജനീകാന്തിനോടൊപ്പം കബാലിയില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍. രജനികാന്തിന്റെ ഭാര്യയായാണ് രാധിക ആപ്‌തേ കബാലിയില്‍ വേഷമിടുന്നത്.സന്തോഷ് നാരായണനാണ് കബാലിക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.