ലണ്ടന്‍: ഭീകരസംഘടനായ ഐഎസ ഗൂഗികള്‍ വികസിപ്പിച്ചെടുത്ത മാതൃകയില്‍ ട്രൈവര്‍മാരില്ലാത്ത കാറുകള്‍ നിര്‍മ്മിക്കുന്നു. വാഹനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഭീകരാക്രമണം നടത്തുകയാണ് ലക്ഷ്യം. സിറിയയിലുള്ള ഐഎസ് സംഘത്തിലെ ഗവേഷക വിഭാഗമാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്. നാറ്റോയിലെ സെക്യൂരിറ്റി വിദഗ്ധനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. വാഹനത്തില്‍ നിറയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചശേഷം തിരക്കുള്ള സ്ഥലങ്ങളിലേക്ക് കാര്‍ ഓടിച്ചു കയറ്റി ചാവേര്‍ മാതൃകയില്‍ ആക്രമണം നടത്താനാണ് പദ്ധതി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡ്രൈവര്‍മാരില്ലാതെ ഓടുന്ന ആയിരക്കണക്കിനു കാറുകള്‍ ബ്രിട്ടനിലെ പൊതുനിരത്തില്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഐഎസും ഇത്തരം വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഐഎസില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്.