ഉമ്മന്‍ചാണ്ടിക്കും മന്ത്രി വിഎസ് ശിവകുമാറിനും എതിരായ അഴിമതിക്കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും; ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് ഫന്‍വറിനെ ജോലിയില്‍ തിരിച്ചെടുത്തെന്നാണ് കേസ്

തിരുവനന്തപുരം:മുന്‍ കെ.പി.സി.സി അംഗം അഗസ്റ്റിന്റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിന് വഴിവിട്ട് സഹായം നല്‍കിമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി വി.എസ്.ശിവകുമാറിനും എതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പുറത്താക്കിയ ഫന്‍വറിനെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം. മുന്‍ നിയമവകുപ്പ് സെക്രട്ടറി രാമ രാജ പ്രേമ പ്രസാദിനെ കൂടി കേസില്‍ പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.