ഉള്ളി വില കുതിക്കുന്നു; ദിവസേന 4 രൂപവരെ വര്‍ധന

 

കോഴിക്കോട്: സംസ്ഥാനത്ത് വിപണിയില്‍ ഉള്ളി വില കുതിച്ചുയരുന്നു. ദിവസേന നാലു രൂപയോളം വില വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ ഉള്ളിയുടെ വില 40 രൂപയില്‍ നിന്ന് 70 രൂപയിലെത്തി. ഇതരസംസ്ഥാനങ്ങളിലെ ഉല്‍പാദനക്കുറവും കാലാവസ്ഥാ വ്യതിയാനവുമാണ് റെക്കോര്‍ഡ് വിലയ്ക്ക് കാരണം.

ഒരാഴ്ചയ്ക്ക് മുന്‍പ് കിലോയ്ക്ക് 43 രൂപയായിരുന്നിടത്ത് ഇപ്പോള്‍ മുപ്പത് രൂപയുടെ വരെ വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തവിപണിയില്‍ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്നത് 62 ആയി കൂടി. ദിവസേന മൂന്നും നാലും രൂപയുടെ വര്‍ധനയാണ് വിപണിയിലുണ്ടാവുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഉല്‍പാദനക്കുറവു മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ചരക്കുഗതാഗതം കുറഞ്ഞതുവരെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് കച്ചവടക്കാരുടെ വിശദീകരണം.

നോമ്പുകാലമായതിനാല്‍ വിഭവങ്ങളില്‍ ചുവന്നുള്ളി ഒഴിവാക്കാനാവില്ലെന്നതാണ് ഉപഭോക്താക്കളുടെ ആശങ്ക. മഴകുറഞ്ഞാല്‍ വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത.

© 2025 Live Kerala News. All Rights Reserved.