കോഴിക്കോട്ടെ വ്യാപാര സമുച്ചയത്തിന്റെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പാളയത്തെ വ്യാപാര സമുച്ചയത്തില്‍ നിന്നും ഒളികാമറ പിടികൂടി. ശുചിമുറിയില്‍ ഒളിപ്പിച്ചുവച്ച രഹസ്യ കാമറയാണ് കണ്‌ടെത്തിയത്. പാളയത്തെ യമുന ആര്‍ക്കൈഡില്‍ നിന്നാണ് കാമറ പിടികൂടിയത്. ഇന്ന് രാത്രിയോടെയാണ്(25.6.15) ഒളിക്യാമറ പിടികൂടിയത്. സ്ത്രീകളടക്കം നിരവധിയാളുകള്‍ ഉപയോഗിക്കുന്ന ശുചിമുറിയാണിത്. ക്യാമറ പോലീസിന് കൈമാറി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിലെ തന്നെ ചില വ്യക്തികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

updating soon

© 2025 Live Kerala News. All Rights Reserved.