സിനിമയില്ലെങ്കിലും കുഴപ്പമില്ല; ഇനി നല്ല തിരക്കഥയ്‌ക്കേ ഡേറ്റ് ഉള്ളൂ.. മോഹന്‍ലാല്‍

ഇനി മോഹൻലാലിന്റെ ഡേറ്റ് കിട്ടണമെങ്കിൽ സംവിധായകൻ നല്ല ഹോംവർക്ക് ചെയ്യണം. എന്താണ് കാര്യമെന്നല്ലേ?​ സംവിധായകരെ വിശ്വസിച്ച് കണ്ണടച്ച് ഡേറ്റ് കൊടുക്കുന്ന രീതി പുളളിക്കാരനങ്ങ് ഉപേക്ഷിച്ചു. ഇനിമുതൽ മോഹൻലാൽ  തിരക്കഥ വായിച്ചുനോക്കി ഇഷ്ടപ്പെട്ടാലേ അഡ്വാൻസ് വാങ്ങൂ. ഇപ്പോൾ മോഹൻലാൽ അഭിനയിക്കുന്നത് എം.പദ്മകുമാറിന്റെ കനലിലാണ്. കനലിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ റംസാന് ശേഷം ദുബായിലാണ് നടക്കുന്നത്. ആശീർവാദ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. കനലിന്റെ ഹൈദരാബാദിലെ ഷൂട്ടിംഗിന് ശേഷം മെഗാസ്റ്റാർ മൂന്ന് ദിവസം ചെന്നൈയിലെ വസതിയിൽ കുടുംബത്തോടൊപ്പം തങ്ങി.

മേജർ രവിയുടെതിരക്കഥ തൃപ്തികരമാണെങ്കിൽ  റംസാന്റെ ഒരു മാസത്തെ ഇടവേളയിൽ ആ ചിത്രത്തിൽ അഭിനയിച്ചേക്കും. അല്ലെങ്കിൽ ഈ ഇടവേളയിൽ വിശ്രമിക്കാനാണ് മോഹൻലാലിന്റെ ആലോചന. രഞ്ജിത്തിന്റെ ലോഹമാണ് മോഹൻലാലിന്റെ അടുത്ത റിലീസ്.

ഓണത്തിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഏതാനും ദിവസത്തെ വർക്കുകൾക്കൂടി പൂർത്തിയാവാനുണ്ട്. ആൻഡ്രിയയാണ് ചിത്രത്തിലെ നായിക.

 

Photo Courtesy : Mohanlal Facebook Page

© 2025 Live Kerala News. All Rights Reserved.