ഖുറാൻ പാരായണ വിജയികൾക്ക് ഐസിസിന്റെ സമ്മാനം അടിമപ്പെൺകുട്ടികൾ

ദമാസ്കസ് : റംസാൻ മാസത്തിൽ ഐസിസ് ഭീകരർ നടത്തുന്ന ഖുറാൻ പാരായണ മത്സരത്തിൽ വിജയികളാകുന്നവർക്ക് അടിമപ്പെൺകുട്ടികളെ സമ്മാനമായി നൽകും. അറിയിപ്പായി  ഐസിസ് പുറത്തിറക്കിയ പോസ്റ്ററിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. സിറിയയിലെ അൽ ബരാക്കാ പ്രവിശ്യയിലാണ് പോസ്റ്റർ ഇറക്കിയത്.

https://twitter.com/AlBawaba_loop/status/613092145541554176
ഐസിസിന്റെ എൽ-ബരാഖാ പ്രവിശ്യയിലെ എല്ലാ സൈനികരെയും അഭിസംബോധന ചെയ്താണ് നോട്ടീസ് ആരംഭിക്കുന്നത്. ഖുറാൻ പാരായണ മത്സരത്തിൽ പങ്കെടുക്കണമെന്നും അതിനായി കാണാതെ പഠിക്കേണ്ട സൂറത്തുകൾ ഏതൊക്കെയാണെന്നും ഇതിൽ പറയുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യേണ്ട ചില പള്ളികളുടെ പേരും നോട്ടീസിലുണ്ട്. സമ്മാനദാനം ഈദുൽഫിത്ർ ദിനത്തിലായിരിക്കും നടത്തുക. ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവർക്കും അടിമപ്പെൺകുട്ടികളെ ആയിരിക്കും സമ്മാനമായി നൽകുക. നാലു മുതൽ പത്ത് വരെ സ്ഥാനത്തെത്തുന്നവർക്ക് കാഷ് അവാർഡുകളുമുണ്ട്.

© 2025 Live Kerala News. All Rights Reserved.