അരുവിക്കര: കേരളത്തിലെ മന്ത്രമാര്‍ക്ക് വേശ്യാലയ സംസ്‌ക്കാരമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളം ഇന്ന് യുഡിഎഫ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സെക്‌സ് റാക്കറ്റിന്റെ കയ്യിലാണ്. കേരളത്തിന്റെ അഭിമാനം അരുവിക്കരക്കാര്‍ രക്ഷിക്കണം. അപമാന ഭാരം വലിച്ചെറിയുന്നതിന്റെ തുടക്കമാവുണം അരുവിക്കര. വിഐപികളുടെ പങ്കാളിത്തത്തോടെ നടത്താന്‍ ശ്രമിച്ച വലിയ കുഭകോണമാണ് സോളാര്‍ തട്ടിപ്പെന്ന് കോടതി തന്നെ നിരീക്ഷികച്ചതാണ്. സോളാര്‍ കുംഭകോണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട് അടുത്തിടെ പല രേഖകളും പുറത്തുവന്നു. ഇതെല്ലാം തെളിയിക്കുന്നത് കേരളം അധോലോകത്തിന്റെ പിടിയിലാണെന്നാണ്. പിണറായി കൂട്ടിച്ചേര്‍ത്തു.
ജയിലുകളില്‍ യുഡിഎഫിന് വേണ്ടി ചെയ്ത വിടുവേലകളുടെ ഉപകാര സ്മരണയാണ് ഗോപകുമാറിനെ ഐജിയാക്കിയത്. മാധ്യമങ്ങളുടെ ഒളിക്യാമറ ജനത്തിന്റെ മൂന്നാം കണ്ണാണെന്നും പിണറായി അരുവിക്കരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
എകെ ആന്റണി ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് കേരളത്തില്‍ അഴിമതിയാണെന്ന് പറഞ്ഞത്. അതേ ആന്റണി തന്നെയാണ് അരുവിക്കരയില്‍ വോട്ട് പിടിക്കാന്‍ വന്നതും. കേരള മന്ത്രി സഭയിലെ മൂന്നാമന്‍ ആണ് കെഎം മാണി. ആ മാണിയെ അരുവിക്കരയില്‍ എന്തേ വോട്ട് പിടിക്കാന്‍ യുഡിഎഫ് ഇറക്കാത്തേയെന്നും പിണറായി ചോദിച്ചു.
Updating soon…