ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫെയ്‌സ്ബുക്ക് വിപണി മൂല്യം കൊണ്ട് ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിനെ മറികടന്നു. എസ്ആന്റ്പി 500 സൂചികയിലെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയിലാണ് ഫെയ്‌സ്ബുക്ക് ഇടംപിടിച്ചത്.
ചൊവാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 23800 കോടി ഡോളറാണ് ഫെയ്‌സ്ബുക്കിന്റെ വിപണിമൂല്യം. 3.7 ശതമാനം വര്‍ധനയോടെ ഓഹരി വില 87.88 ഡോളറായി.
23400 കോടി ഡോളറാണ് വാള്‍മാര്‍ട്ടിന്റെ വിപണി മൂല്യം. 22 ശതമാനമാണ് വാള്‍മാര്‍ട്ടിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായത്. 72.57 ഡോളറാണ് ഇന്നലത്തെ ക്ലോസിങ് നിരക്ക്.
ആപ്പിള്‍, മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയവയാണ് യു.എസ് ഓഹരി വിപണിയില്‍ മികച്ച മൂല്യമുള്ള മുന്‍നിരകമ്പനികള്‍. ഈ നിരയിലേയ്ക്കാണ് ഫെയ്‌സ്ബുക്കും ചേര്‍ന്നത്.