മദ്യനിരോധനം പ്രായോഗികമല്ലെന്ന് പിണറായി വിജയന്‍; മദ്യവര്‍ജനമാണ് എല്‍ഡിഫിന്റെ നയം

തിരുവനന്തപുരം: മദ്യനിരോധനം പ്രായോഗികമല്ലെന്ന് പിണറായി വിജയന്‍. മദ്യവര്‍ജനമാണ് എല്‍ഡിഫിന്റെ നയമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. മദ്യ നിരോധനം നടപ്പാക്കുന്നത് ഭവിഷ്യത്തുകളുണ്ടാക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിക്കാണ് നേതൃത്വം നല്‍കിയതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കേരളത്തില്‍ മദ്യം പാടെ നിരോധിച്ചിരുന്നു. അന്നും കള്ളവാറ്റിന്റെ കെടുതികള്‍ സംസ്ഥാനത്താകമാനം നമ്മള്‍ അനുഭവിച്ചു. മദ്യം നിരോധിച്ച സ്ഥലങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമല്ലോ. അവിടെയൊക്കെ എങ്ങനെയാണ് മദ്യം ലഭിക്കുന്നതെന്നും അറിയാം.

© 2025 Live Kerala News. All Rights Reserved.