
കൊച്ചി: ബിജെപിയെ താന്‍ പിന്തുണയ്ക്കുന്നതായി വരുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് യുവനടി ഗൗതമിനായരും. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നുള്ള വാര്‍ത്ത ശരിയല്ലെന്ന് ഇവര്‍ ഫെയസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. നേരത്തേ പൃഥ്വിരാജ്, ബാലചന്ദ്ര മേനോന്‍, നീരജ് മാധവ്, ഗായിക ഗായത്രി അശോകന്‍ തുടങ്ങിയവരും ഇതേ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇവരുടെയൊക്കെ പേരുകളില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിച്ചവരെ ക്ലോസറ്റ് ജീനിയസ്സ് എന്നാണ് പൃഥ്വിരാജ് മറുപടി കൊടുത്തത്. വാട്ട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും എന്റേ ചിത്രങ്ങള്‍വച്ച് എഡിറ്റ് ചെയ്ത ചില ഇമേജുകള്‍ പ്രചരിക്കുന്നത് വ്യാപകമായപ്പോഴാണ് താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയത്.