തകര്‍ത്ത് മുന്നേറാന്‍ വള്ളീം പുള്ളീം തെറ്റി; ശ്യാമിലി നായികയാവുമ്പോള്‍ ചാക്കോച്ചനാണ് ഹീറോ; ട്രയിലര്‍ പുറത്തിറങ്ങി

കൊച്ചി: ശാലിനി ആദ്യമായി നായകയായെത്തിയത് കുഞ്ചാക്കോ ബോബന്‍ നായകനായ അനിയത്തി പ്രാവിലായിരുന്നു. ഇതാ സഹോദരി ശ്യാമിലിയും ചാക്കോച്ചന്റെ നായികയാവുന്നു. നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം പുള്ളീം തെറ്റിയുടെ ട്രയിലര്‍ പുറത്തിറങ്ങി. തൊണ്ണൂറുകളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ഒരു സിക്ലാസ് തീയറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവും കഥയില്‍ വിഷയമാകുന്നു. ഗ്രാമത്തിലെ തീയറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. വ്യത്യസ്ഥതമായ ട്രീറ്റ്‌മെന്റാണ് ചിത്രത്തിന്റേത്.

© 2025 Live Kerala News. All Rights Reserved.