സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപണം; പാകിസ്താനില്‍ 59 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍; 10 മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 59 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. 0 മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.വ്യാഴാഴ്ചയാണ് ഇവരെ പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി പിടികൂടിയത്്. അറസ്റ്റിലായവരില്‍ കൂടുതലും ഗുജറാത്ത് സ്വദേശികളാണെന്നാണ് വിവരം. ഇന്ത്യയും പാകിസ്താനും തങ്ങളുടെ കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. കഴിഞ്ഞ മാര്‍ച്ച് ആറിന് 87 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് 17ന് ഒമ്പത് പാക് മത്സ്യത്തൊഴിലാളികളെ ഗുജറാത്ത് ജംഗനഗര്‍ ജയിലില്‍ നിന്ന് ഇന്ത്യയും മോചിപ്പിച്ചു.

© 2025 Live Kerala News. All Rights Reserved.