കൊച്ചി: ശ്രീശാന്തിന്റെ മലയാള ചിത്രമായ ടീം ഫൈവ് എന്ന ചിത്രത്തില്‍ ശ്രീയ്ക്ക് നായികയായി നിക്കി ഗല്‍റാണി എത്തുന്നത്. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്.ഇഷ തല്‍വാറിനെയും ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും നിക്കി ഗല്‍റാണിക്ക് നറുക്ക് വീഴുകയായിരുന്നു. ബാബു ആന്റണിയാണു ചിത്രത്തിലെ മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്. ഒരു ആക്ഷന്‍ ചിത്രമായാണ് ടീം ഫൈവ് ഒരുക്കുന്നത് എന്ന് അണിയറക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്രീശാന്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കായതിനാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.