വിമാനയാത്രയ്ക്കിടെ യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളമുണ്ടാക്കി; വിമാനം തിരിച്ചിറക്കി

ഹൊണോലുലു: വിമാനയാത്രയ്ക്കിടെ യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. യാത്രക്കാരന്‍ അറസ്റ്റിലായി. ഹവായിയില്‍നിന്നു ജപ്പാനിലേക്കു പുറപ്പെട്ട വിമാനത്തിലാണു കൊറിയന്‍ സ്വദേശിയായ ഹയാന്‍ജി പെ (72) ആണ് യോഗ വിലക്കിയതോടെ ബഹളമുണ്ടാക്കിയത്. ഭക്ഷണവിതരണ സമയത്താണ് സീറ്റില്‍നിന്ന് എഴുന്നേറ്റ പെ വിമാനത്തിനുള്ളില്‍ യോഗ ചെയ്യാന്‍ തുടങ്ങിയത്. ജീവനക്കാര്‍ ഇദ്ദേഹത്തോടു സീറ്റിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടതോടെയാണു ബഹളത്തിനു തുടക്കമായി. ജീവനക്കാരുമായി കലഹിച്ച ഇദ്ദേഹം സീറ്റിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ട ഭാര്യയെ തല്ലാനൊരുങ്ങി. സഹയാത്രികരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു പൈലറ്റ് വിമാനം തിരിച്ചിറക്കി.

© 2025 Live Kerala News. All Rights Reserved.