ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചു; അഞ്ചംഗ സംഘം 18കാരന്റെ കൈ തല്ലിയൊടിച്ചു; മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് മദ്യപന്മാരുടെ അഞ്ചംഗ സംഘം 18കാരന്റെ കൈ തല്ലിയൊടിച്ചുവെന്ന് പരാതി. മദ്രസ വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ക്ക് സംഘത്തിന്റെ മര്‍ദ്ദനമേറ്റു. ഔട്ടര്‍ ഡല്‍ഹിയിലെ രമേഷ് എന്‍ക്ലേവിലെ പാര്‍ക്കില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് മദ്രസ വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. ഒഴിവ് സമയത്താണ് വിദ്യാര്‍ത്ഥികള്‍ പാര്‍ക്കില്‍ എത്തിയത്. ഈ സമയം അവിടെയിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്നു അഞ്ചംഗ സംഘം. മദ്രസ വിദ്യാര്‍ത്ഥികളെ കണ്ടയുടന്‍ അവര്‍ അടുത്തെത്തി ഭാരത് മാതാ കീ ജയ എന്നും ജയ് മാതാ കീ എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. അക്രമം നടത്തിയ രണ്ടുപേരെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.