കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മുന്‍ മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു; മോശം കാലാവസ്ഥയാണ് അപകടകാരണം

ക്യുബെക്: കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മുന്‍ മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. ഫെഡറല്‍ കാബിനിറ്റ് മന്ത്രിയായിരുന്ന ജീന്‍ ലാപിയറും(59) ഭാര്യയും മൂന്നു സഹോദരങ്ങളുമാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ക്യുബെക് പ്രവിശ്യയിലായിരുന്നു അപകടം. ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിസ്തുബഷി ടര്‍ബോപ്രോപ് വിമാനമാണ് തകര്‍ന്നു വീണതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ആറു യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ലാംപിയറുടെ സഹോദരന്‍മാരും ഒരാള്‍ സഹോദരിയുമാണ്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.