കൊച്ചി: നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടി അഞ്ജലി അനീഷ് നിയമനടപടിക്കൊരുങ്ങുന്നു. സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അഞ്ജലിയുടെതെന്ന പേരില്‍ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അഞ്ജലി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. കടുത്ത ഭാഷയിലാണ് അഞ്ജലിയുടെ മറുപടി. ‘ആരോ അവരുടെ അമ്മ പെങ്ങന്മാരുടെ ശരീരത്തിലേക്ക് എന്റെ തല വെട്ടിയൊട്ടിച്ച് ഒരു ചിത്രമുണ്ടാക്കി അത് വാട്ട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയാണ്. സൈബര്‍ സെല്ലില്‍ ഞാന്‍ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്ന മൊബൈല്‍ നമ്പരുകള്‍ നിരീക്ഷിക്കുമെന്നും കുറ്റം ചെയ്തവരെ സൈബര്‍ ക്രിമിനല്‍ നിയമപ്രകാരം പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ എനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ട്..’ അഞ്ജലി തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.