സൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ തലയറുത്ത് കൊന്നു; അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ഈ ക്രൂരത അരങ്ങേറിയത്

തായ്‌പേയ്: തായ്‌വാനില്‍ സൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് തലയറുത്ത് കൊന്നു. 33 കാരനായ വാങ് ആണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തായ്‌പേയിലെ മെട്രോ സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുകയായിരുന്നു കുട്ടിയുടെ അമ്മ. ഈ സമയം ഏകദേശം ഒരു മീറ്റര്‍ അകലെ സൈക്കിളില്‍ കളിക്കുകയായിരുന്നു മകള്‍. സൈക്കിളിന് എന്തോ പ്രശ്‌നം പറ്റിയ മകളുടെ അടുത്തേക്ക് അക്രമി വരുന്നത് കണ്ടുവെങ്കിലും മകളെ സഹായിക്കാനാണെന്നാണ് അമ്മ കരുതിയത്. എന്നാല്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് തന്നെ ഇയാള്‍ മകളെ കൊല്ലുകയായിരുന്നു. അക്രമി മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നും ചികിത്സയിലാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

© 2025 Live Kerala News. All Rights Reserved.