First report: പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്താന്‍ ശ്രമം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്താന്‍ ശ്രമം. ഇന്ന് രാവിലെ എട്ട് മണിയോടെ(24.06.15) ഹോസ്റ്റലില്‍ നിന്ന് കേളേജിലേക്ക് വരുന്നതിനിടെയാണ്യാണ് സംഭവം. ഹോസ്റ്റലില്‍ നിന്ന ഇറങ്ങിയ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന ആളാണ് വിദ്യാര്‍ത്ഥിനെ തോളിലേറ്റി അടുത്ത കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അകലെ നിന്നും റോഡിലൂടെ നടന്നു വരുകയായിരുന്ന മറ്റ് വിദ്യാര്‍ത്ഥിനികള്‍ സംഭവം കണ്ട് നിലവിളിച്ചതോടെ ഇയാള്‍ പീഢന ശ്രമം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പ്രതിയ്ക്കായി പോലീസും മറ്റ് വിദ്യാര്‍ത്ഥികളും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് വടകയ്ക്ക് താമസിച്ചിരുന്ന 2 അന്ന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

 

updating soon…

© 2025 Live Kerala News. All Rights Reserved.