അള്‍ജീരിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; വ്യോമസേനയുടെ എംഐ171 വിമാനമാണ് അപകടത്തില്‍പ്പെട്ടത്

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 1 2 സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അള്‍ജീരിയന്‍ വ്യോമസേനയുടെ എംഐ171 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഡ്രാര്‍ പ്രവിശ്യയിലെ തെക്കന്‍ പ്രദേശമായ റെഗ്ഗനെയില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. 14 സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.