മാണി അഴിമതി നടത്തിയെന്നത് മുഖം കണ്ടാലറിയാമെന്ന് ഇന്നസെന്റ്

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് വോട്ട് ചോദിച്ച് പ്രശസ്ത സിനിമാ താരവും ചാലക്കുടി എംപിയുമായി ഇന്നസെന്റ് അരുവിക്കരയിലെത്തി.കെ എം മാണി അഴിമതി നടത്തിയെന്നത് അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാമെന്ന് ഇന്നസെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഴിമതിക്കെതിരെ എം വിജയകുമാറിന് വോട്ട് ചെയ്യണമെന്നും ഇന്നസെന്റ് പറഞ്ഞു. രാവിലെ ചെറിയ കൊണ്ണിയില്‍ നിന്നാരംഭിച്ച പര്യടനം രാത്രി ഏഴ് വരെ 20 കേന്ദ്രങ്ങളില്‍ നടക്കും‍.

സിനിമാ താരത്തെ നേരിട്ട് കണ്ട സന്തോഷത്തിലായിരുന്നു ചെറിയകൊണ്ണിയിലെ വോട്ടര്‍മാര്‍ എല്ലാവരോടും കുശലം പറഞ്ഞും വോട്ട് ചോദിച്ചും താരം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി.പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം കലര്‍ന്ന പ്രസംഗം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ജനം തിരിച്ചറിയണം. കെ എം മാണി അഴിമിതിക്കാരനാണ്. ജനങ്ങള്‍ക്ക എല്ലാം മനസിലാകുന്നുണ്ടെന്നും ഇന്നസെന്റിന്റ്  പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.