ഐഎസിന്റെ സമാനതകളില്ലാത്ത ക്രൂരത; മലയാളി വൈദികനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ഒരുങ്ങുന്നു

സനാ: മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ഐഎസ് ഒരുങ്ങുന്നു. ഈമാസം ആദ്യം യെമനില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയേക്കും എന്ന ആശങ്ക ശക്തമാകുന്നു. ദുഃഖവെള്ളി ദിനത്തില്‍ കുരിശില്‍ തറച്ചു കൊല്ലുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. യെമനിലെ ഏദനില്‍ വയോജനങ്ങള്‍ക്കായി നടത്തപ്പെടുന്ന ഒരു വീട്ടില്‍ നടത്തിയ ആക്രമണത്തിനിടെയാണ് ഫാദറിനെ ബന്ധിയാക്കിയത്. ആക്രമണത്തില്‍ നാല് കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. കടുത്ത പീഡനമാണ് ഫാദര്‍ ടോമിന് അനുഭവിക്കേണ്ടി വരുന്നതെന്നും യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദുഃഖവെള്ളിയാഴ്ച ഇദ്ദേഹത്തെയും കുരിശിലേറ്റി കൊല്ലുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് സീസന്‍ ഇതുസംബന്ധിച്ച ഒരു പോസ്റ്റ് ഫേസ്ബുക്കിലും ഇട്ടിട്ടുണ്ട്. ടോമിനെ തട്ടിക്കൊണ്ടു പോയത് ഐസിസാണെന്നും അദ്ദേഹത്തെ കഠിനമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.