കൊച്ചി: ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ വിവരമില്ലാത്തവരുള്ളതിനാലാണ് അവാര്‍ഡ് നിര്‍ണ്ണയം ഇങ്ങനെയൊക്കെയാകുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. ഒന്നോ, രണ്ടോ പേരെങ്കിലും ഇത്തരക്കാരുണ്ടായാല്‍ നല്ല തീരുമാനം വരും. എല്ലാവരെയും സന്തോഷിപ്പിക്കണമെന്നാണ് വര്‍ത്തമാനകാല ജൂറികളുടെയെല്ലാം വിധി നിര്‍ണയമെന്നും അടൂര്‍ പരിഹസിച്ചു. ചലച്ചിത്ര മേഖലയുടെ ഉന്നമനങ്ങള്‍ക്കായി തന്റെ നേതൃത്വത്തില്‍ ഉറക്കം കളഞ്ഞ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും, റെഗുലേറ്ററി അഥോറിറ്റി ഉണ്ടാക്കണമെന്നത് അടക്കം ശിപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ മലയാള സിനിമ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാുമായിരുന്നു. ഇന്നുവരെ അവാര്‍ഡിനായി താന്‍ സിനിമ എടുത്തിട്ടില്ല. ലോകം അംഗീകരിച്ച സിനിമകള്‍ക്ക് ഇവിടെ അംഗീകാരം കിട്ടാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അവാര്‍ഡ് ലഭിക്കുന്ന ചിത്രങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണമെന്ന മനോഭാവത്തിനു പകരം അവ പ്രദര്‍ശിപ്പിക്കാന്‍പോലും പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.