ദിലീപും കാവ്യാ മാധവനും ഒന്നിക്കുന്നു; ‘പിന്നെയും’ അവരുടെ ജൈത്രയാത്ര

കൊച്ചി: മികച്ച പ്രണയജോഡികളായ ദിലീപുംകാവ്യാമാധവനും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും നായികാ-നായകന്‍മാരായെത്തുന്നത്. മെയ്് 11ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യ മാധവും അവസാനമായി ഒന്നിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദിലീപിന് ലഭിച്ചിരുന്നു.

bb

നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, രവി വള്ളത്തോള്‍, പി ശ്രീകുമാര്‍, സുധീര്‍ കരമന, എം കെ ഗോപാലകൃഷ്ണ്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്. ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍, എഡിറ്റിങ് ബി അജിത്കുമാര്‍. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് നിര്‍മാണം.2008 ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടൂരിനൊപ്പം കാവ്യമാധവന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ കാവ്യ പ്രധാനവേഷത്തിലെത്തിയിരുന്നു. ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അടൂര്‍ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഇരുവരും കാണുന്നത്.

© 2025 Live Kerala News. All Rights Reserved.