തൃശുര്‍: കലാഭവന്‍ മണിയോട് മലയാള സിനിമ നീതി പുലര്‍ത്തിയിട്ടില്ലെന്ന് സംവിധായകന്‍ വിനയന്‍. മണിയുടെ ജീവിതത്തെക്കുറിച്ച് സിനിമയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതിയുടെ നേതൃത്വത്തില സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കുമ്പോളാണ് ഇക്കാര്യം പറഞ്ഞത്. നാടന്‍പാട്ട് എന്ന കലാശാഖയെ മലയാളത്തിലേക്ക് തിരികെ കൊണ്ടുവന്ന മണിക്ക് ഫെലേഷിപ് നല്‍കി ആദരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് വിനയന്‍ പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ മണിയെ അകറ്റി നിറുത്തിയവരാണ് ഇപ്പോള്‍ മണിയെ ദൈവമെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരേണ്യവര്‍ഗ മോധാവിത്വം മലയാള സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.