ചെന്നൈ: തെറിയിലെ വിജയ് കോട്ടയംകാരന്‍ അച്ചായന്‍ വേഷത്തില്‍ എത്തുന്നുണ്ടെന്ന് സൂചന. ജോസഫ് കുരുവിള എന്ന വിജയ് കഥാപാത്രത്തിന് കേരളവുമായി ബന്ധമുണ്ടെന്നുള്ള ചില സൂചനകള്‍ നല്‍കിയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ വിജയ് ഉപയോഗിക്കുന്ന സുസുകി ബൈക്ക് കോട്ടയം രജിസ്‌ട്രേഷനാണ്. കുടാതെ ട്രെയിലറില്‍ കാണിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡും മലയാളത്തിലാണ്. ട്രെയിലറിലെ ആംബുലന്‍സിനും കോട്ടയം രജിസ്‌ട്രേഷനാണ്. ഇതൊക്കെയാണ് ചിത്രത്തിന്റെ കോട്ടയം ബന്ധം സൂചിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍. ചിത്രത്തിന്റെ കോട്ടയം ബന്ധത്തെക്കുറിച്ച് സംവിധായകന്‍ ആറ്റ്‌ലി ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. ട്രെയിലറില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ വിജയ് യുടെ മലയാളി ആരാധകള്‍ക്ക് സന്തോഷമാകും.