സ്വവര്‍ഗ പ്രണയികള്‍ക്ക് ഇനി വിവാഹബ്യൂറോയും; 250 പേര്‍ അന്വേഷിച്ചു; 24 രജിസ്‌ട്രേഷന്‍ നടന്നു

വഡോദര: സ്വവര്‍ഗ പ്രണയികള്‍ക്ക് പങ്കാളികളെ കണ്ടെത്തുന്നതിനായി ഇനി മുതല്‍ വിവാഹ ബ്യൂറോയും. ഇന്ത്യലിലെ ആദ്യത്തെ വിവാഹ ബ്യൂറോ വഡോദരയില്‍ തുടങ്ങി. ബെന്‍ഹര്‍ സാംസണ്‍ എന്ന് പ്രവാസി ഇന്ത്യക്കാരനാണ് ആദ്യ ഇന്ത്യന്‍ അറേഞ്ച്ഡ് ഗേ മാര്യോജ് സര്‍വീസ് തുടങ്ങിയ്. ബ്യൂറോയ്ക്ക് കിട്ടുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണെന്ന് സാംസണ്‍ പറഞ്ഞു. ജീവിത പങ്കാളിക്ക് വേണ്ടി നിരവധിയാളുകള്‍ ബ്യൂറോ സന്ദര്‍ശിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പാണ് മാര്യേജ് ബ്യൂറോ തുടങ്ങിയത്. ഇതിനകം 250 ലധികം അന്വേഷണങ്ങള്‍ ഉണ്ടിയി. 24 പേര്‍ രജിസ്റ്റര്‍ ചെയ്തു. 2013 ല്‍ സ്വവര്‍ഗ പ്രണയികള്‍ക്ക് വാടകഗര്‍ഭപാത്ര സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ആളാണ് ബെന്‍ഹര്‍ സാംസണ്‍. സൈന്‍അപ്പ് ചെയ്യുന്നവര്‍ക്കായി വിദഗ്ദ്ധരുടെ കൗണ്‍സിലിംഗും ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ക്ക് 5000 ഡോളര്‍ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാം. അനുയോജ്യരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടപാടുകാര്‍ക്ക് പണം മടക്കി നല്‍കുന്നതാണ് ബ്യൂറോയുടെ പ്രത്യേകത.

© 2025 Live Kerala News. All Rights Reserved.