ന്യൂഡല്‍ഹി: പൊലീസുകാരന്‍ മദ്യപിച്ച് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തുവെന്നത് ആരോപണം മാത്രം.സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ പി.കെ സലീം സുപ്രീം കോടതിയെ സമീപിച്ചു. മദ്യപിച്ച് ലക്കുകെട്ട രീതിയില്‍ സലീം മെട്രോ ട്രെയിനില്‍ പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് വീഡിയോയില്‍ സലീമിനെ മദ്യപിച്ച രീതിയില്‍ കാണപ്പെട്ടതെന്ന് ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സസ്‌പെന്‍ഷനിലായിരുന്ന സലീമിനെ അന്വേഷണത്തിന് ശേഷം ക്ലീന്‍ ചിറ്റ് നല്‍കി തിരിച്ചെടുക്കുകയും ചെയ്തു. തന്റെ പേരില്‍ പ്രചരിച്ച വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും തനിക്കുണ്ടായ മാനഹാനിക്ക് ഉത്തരവാദികളയാവരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് സലീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരും, പൊലീസ് കമ്മീഷണറും ഡല്‍ഹി മെട്രോ റെയില്‍ഷ കോര്‍പ്പറേഷനും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇക്കാര്യത്തില്‍ ഉചിത നിലപാടെടുക്കണമെന്നും സലീം ആവശ്യപ്പെടുന്നു.
https://www.youtube.com/watch?time_continue=1&v=tDCKHDfQSuk