നരേന്ദ്ര മോദി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമെന്ന് വെങ്കയ്യ നായിഡു; മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമെന്നും ദരിദ്രരുടെ മിശിഹായെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയിലെ രാഷ്ട്രീയ പ്രമേയാവതരണത്തിനിടെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുളവാക്കി.എല്ലായിടത്തു നിന്നും മോദി ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു, എന്നാല്‍ ഇതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ടൈം മാഗിസിന്‍ തെരെഞ്ഞെടുത്തതും മോദിയെയാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുളവാക്കി. പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നുവോയെന്ന ചോദ്യത്തില്‍നിന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഒഴിഞ്ഞു. രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചു മാധ്യമങ്ങളോടു വിശദീകരിച്ച കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സ്തുതിപാടല്‍ പരാമര്‍ശിച്ചില്ല. പ്രമേയത്തിലുടനീളം മോദിയെ വാഴ്ത്തിപ്പാടാനാണു വെങ്കയ്യ ശ്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ് മോദി. ട്വിറ്ററില്‍ 1.8 കോടി ആരാധകരും ഫേസ്ബുക്കില്‍ 3.2 കോടി ലൈക്കും ലഭിച്ച വ്യക്തി. ലണ്ടനില്‍ മെഴുക് മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ഇനിയും ഉയരും. നേപ്പാളില്‍ ഭൂകമ്പമുണ്ടായപ്പോള്‍ മോദി സഹായിച്ചു, ഇന്ത്യഅഫ്ഗാനിസ്താന്‍ ബന്ധം ശക്തിപ്പെടുത്തി, ബംഗഌദേശുമായി അതിര്‍ത്തി കരാര്‍ ഒപ്പുവെച്ചു, സാര്‍ക് രാജ്യങ്ങളുമായുള്ള സഹകരണത്തിന് മുന്‍കൈയ്യെടുത്തു, സമാധാന സംഭാഷണത്തിന് പാകിസ്താന്‍ സന്ദര്‍ശിച്ചു. മോദിയുടെ പ്രശസ്തിക്ക് കാരണങ്ങള്‍ ധാരാളമുണ്ടെന്ന് വെങ്കയ്യ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.