തൂവാനത്തുമ്പികളിലെ ‘ബസ് മുതലാളി’ അന്തരിച്ചു

കോട്ടയം:തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേമായ ബാബു എന്ന ബസ് മുതലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച അലക്‌സ് മാത്യു അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. കോട്ടയം സ്വദേശിയാണ്.

ജീവശാസ്ത്രജ്ഞന്‍, വേദിക്ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏന്‍ഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ്’ എന്നീ സംഘടനകളുടെ സ്ഥാപകന്‍. മലയാളം,തമിഴ്,തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകദേശം അറുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. തമ്പി കണ്ണന്താനം മോഹന്‍ലാല്‍ ടീമിന്റെ രാജാവിന്റെ മകനിലെ സുനില്‍ എന്ന റോളും ശ്രദ്ധിക്കപ്പെട്ടു.തൂവാനത്തുമ്പികളിലെ ‘ബസ് മുതലാളി’ അലക്‌സ് മാത്യു അന്തരിച്ചു
ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം,ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളില്‍ എകദേശം 220ല്‍പ്പരം ഡോക്കുമെന്റേഷനുകള്‍ അലക്‌സിന്റേതായിപ്പുറത്തിറങ്ങിട്ടുണ്ട്. കുടുംബവുമൊത്ത് ചെന്നൈയില്‍ ആയിരുന്നു താമസം. രണ്ട് മക്കള്‍.

© 2025 Live Kerala News. All Rights Reserved.