റഷ്യയിലുണ്ടായ വിമാനപകടത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും; തിരിച്ചടിയായത് മൂടല്‍മഞ്ഞ്

മോസ്‌കോ: റഷ്യയിലുണ്ടായ വിമാനപകടത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. അഞ്ജു കതിര്‍വേല്‍ അയ്യപ്പന്‍, മോഹന്‍ ശ്യാം എന്നിവരാണ് മരിച്ചവരെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. റഷ്യയില്‍ വിമാനം തകര്‍ന്ന് 61 പേരാണ് മരിച്ചത്. ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബൈ ഫ്‌ളൈറ്റ് 981 ആണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന് അപകടമുണ്ടായത്. റണ്‍വേയിലെ മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് നിഗമനം.

© 2025 Live Kerala News. All Rights Reserved.