കുഞ്ചാക്കോ ബോബന്‍ ഹനുമാന്‍ വേഷത്തില്‍; ‘വള്ളീം തെറ്റി പുള്ളീം തെറ്റി’

കൊച്ചി: കുഞ്ചാക്കോ ബോബന്‍ ഹനുമാന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’. നവാഗതനായ ഋഷി ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഹനുമാനാട്ടം എന്ന കലാരൂപത്തിനു വേണ്ടിയാണ് ചാക്കോച്ചന്‍ പുരാണ വേഷത്തില്‍ എത്തുന്നത്. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഉത്സവ ചിത്രീകരണത്തില്‍ രാത്രിയും പകലും ചാക്കോച്ചന്‍ ഹനുമാന്‍ വേഷത്തിലായിരുന്നു. ഒരു സിക്ലാസ് തീയേറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവും കഥയില്‍ വിഷയമാകുന്നു. തീയേറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ശ്യാമിലിയാണ് നായിക. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂരജ് എസ് കുറുപ്പാണ് സംഗീതം നിര്‍വഹിച്ചു.

© 2025 Live Kerala News. All Rights Reserved.