കൊച്ചി: വാട്ട്‌സ്ആപ്പില്‍ ഇപ്പോള്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ തന്റേതല്ലെന്ന് നടിയും മോഡലുമായ റോസിന്‍ ജോളി. സൂര്യ ടിവിയിലെ മലയാളി ഹൗസ് ഫെയിം എന്ന പരിപാടിയിലൂടെയാണ റോസിന്‍ അറിയപ്പെട്ടത്. നഗ്നചിത്രത്തിലുള്ളത് താനല്ലെന്നും തന്റെ പേരില്‍ ആരോ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചതാണെന്നും റോസിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു. നമുക്ക് ചുറ്റും തന്നെ ഇത്തരം കാര്യങ്ങള്‍ നടക്കുന്നതില്‍ അതിയായ സങ്കടമുണ്ടെന്ന് റോസിന്‍ പറഞ്ഞു. താനാണ് ഈ ചിത്രത്തില്‍ എന്ന് തെറ്റിദ്ധരിച്ച എല്ലാവരും ഈ വാര്‍ത്ത എല്ലാവരിലും എത്തിക്കണമെന്നും തന്നെ പിന്തുണക്കണമെന്നും റോസിന്‍ പറയുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് പ്രത്യേകം നന്ദിയും റോസിന്‍ അറിയിച്ചു. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രവും റോസിന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളുണ്ടെന്നും അത് പ്രസിദ്ധീകരണയോഗ്യമല്ലെന്നും റോസിന്‍ ജോളി പറയുന്നു. നിയമനടപടിക്കൊരുങ്ങുകയാണ് റോസിന്‍.