വിശ്വാസചൂഷകരെ സൂക്ഷിച്ചോളു; ജാര്‍ഖണ്ഡില്‍ ഒരുവര്‍ഷം മാത്രം 154 മന്ത്രവാദികളെ കൊന്നുതള്ളി

ന്യൂഡല്‍ഹി: വിശ്വാസചൂഷകരെ കൈകാര്യം ചെയ്യുന്ന ജാര്‍ഖണ്ഡ് മോഡല്‍ ഇങ്ങനെ. 2014 ല്‍ മാത്രം ജാര്‍ഖണ്ഡില്‍ കൊന്നൊടുക്കിയത് 154 മന്ത്രവാദികളെയാണ് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരിയാണ് ഇക്കാര്യം കഴിഞ്ഞദിവസം രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ കണക്കുകള്‍ പ്രകാരമാണിത്. ജാര്‍ഖണ്ഡാണ് കണക്കുകളില്‍ മുന്നില്‍. മൊത്തം 154 പേരെ വധിച്ച ജാര്‍ഖണ്ഡില്‍ 2012 നും 2014 നും ഇടയില്‍ മാത്രം കൊന്നത് 127 പേരെയാണ്. 2012 ല്‍ 26 പേരും 2013 ല്‍ 54 പേരും 2014 ല്‍ 47 പേരും കൊല്ലപ്പെട്ടു.
ജാര്‍ഖണ്ഡിലെ കണക്കുകളില്‍ 30 ശതമാനം വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടാകുകയും ചെയ്തു. 32 പേരെ വധിച്ച് കണക്കുകളില്‍ ഒഡീഷ രണ്ടാമതുണ്ട്. തൊട്ടുപിന്നില്‍ 24 പേരുമായി മദ്ധ്യപ്രദേശും അതിന് പിന്നില്‍ 16 പേരുമായി ഛത്തീസ്ഗഡും നില്‍ക്കുന്നു. ഒരു കാലത്ത് മന്ത്രവാദികളുടെ കെണിയികപ്പെട്ടിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സാമൂഹ്യമാറ്റത്തിന്റെ സൂചന കൂടിയാണ് ഈ കണക്കുകള്‍. മിക്കപ്പോഴും നാട്ടുകാര്‍ സംഘം ചേര്‍ന്നാണ് കൂടോത്രക്കാരെ വകവരുത്തുന്നത്. ഇവര്‍ നാടിന് ശാപമാണെന്ന അന്ധവിശ്വാസം മൂലവും കൊല നടക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ മന്ത്രവാദികള്‍ കൊന്നവരുടെ കണക്ക് മാത്രമേ പുറത്തുവരാനുണ്ടാകുകയുള്ളു.

© 2025 Live Kerala News. All Rights Reserved.