ഭര്‍ത്താവ് കുട്ടികളെ പീഡിപ്പിക്കുന്നെന്ന സംശയ രോഗം; യുവതി എട്ടും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഹൈദരാബാദ്: ഭര്‍ത്താവ് കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയത്തെ തുടര്‍ന്ന് എട്ടും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്ന് ഹൈദരാബാദിലേക്ക് സ്ഥലം മാറിയെത്തിയ രജനി ചൂട്‌കെയാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഭര്‍ത്താവ് വിനയ്‌യുടെ പീഡനങ്ങളില്‍നിന്നും രക്ഷപെടുത്തുന്നതിനു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയെന്ന് രജനി സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രജനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിനയ് കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന വാദം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

© 2025 Live Kerala News. All Rights Reserved.