ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ തകര്‍ത്തു; ഗെയിലിന്റെ സെഞ്ചുറി നിര്‍ണായകമായി

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ തകര്‍ത്തു. ഗെയിലിന്റെ സെഞ്ചുറി നിര്‍ണായകമായി. 183 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ ഗെയില്‍ നിറഞ്ഞാടിയപ്പോള്‍ ആറു വിക്കറ്റിനായിരുന്നു വെസ്റ്റിന്‍ഡീസിന്റെ ജയം. 11 പന്ത് ബാക്കിനില്‍ക്കെയാണ് വെസ്റ്റിന്‍ഡീസ് വിജയ ലക്ഷ്യം മറികടന്നത്. 48 പന്തില്‍ 11 സിക്‌സറുകളുടെയും അഞ്ചു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഗെയിലിന്റെ കളി. 100 റണ്‍സുമായി വിജയലക്ഷ്യത്തിലേക്കു മുന്നില്‍നിന്നു നയിച്ച ക്രിസ് ഗെയിലാണ് കളിയിലെ താരം. 37 റണ്‍സുമായി മര്‍ലണ്‍ സാമുവല്‍സ് ഗെയിലിനു മികച്ച പിന്തുണ നല്‍കി. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ജോ റൂട്ട് (48), ജോസ് ബട്‌ലര്‍ (30), അലക്‌സ് ഹെയ്ല്‍സ് (28), ഇയോയിന്‍ മോര്‍ഗന്‍ (27) എന്നിവര്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തു. വെസ്റ്റിന്‍ഡീസിനായി ആന്ദ്ര റസല്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.