കൊച്ചി: തട്ടത്തിന്‍ മറയത്ത് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍-നിവിന്‍പോളി ടീം ഒന്നിക്കുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ട്രെയിലര്‍ ഇറങ്ങി. ഗള്‍ഫിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് രഞ്ജി പണിക്കരാണ്. ശ്രീനാഥ് ഭാസി, സായ് കുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ടി.ജി രവി, ദിനേശ് പ്രഭാകര്‍, തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തും. ട്രയിലര്‍ കണ്ടുനോക്കുക..