കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടൊരുക്കുന്ന ഒപ്പം എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗാണ് പുരോഗമിക്കുന്നത്.
ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായ ചിത്രമായിരിക്കും ഒപ്പം.
ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണിത്. അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലിലാണിപ്പോള്‍ ലാല്‍. സംവിധായകന്റെ മികവിലൂന്നിയ ചിത്രമായിരിക്കും ഒപ്പമെന്നും മോഹന്‍ലാല്‍ പറയുന്നു. ‘ആരോ ഒരാള്‍ ഒപ്പമുണ്ട് നിഴല്‍പോലെ’ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഒരു ഫഌറ്റില്‍ നടന്ന കൊലപാതകത്തിന് ഏക സാക്ഷിയാകുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അന്ധനായ കഥാപാത്രമാണ്. നിരപരാധിത്വം തെളിയിക്കാന്‍ ഇയാള്‍ നടത്തുന്ന പോരാട്ടമാണ് ഒപ്പം.
ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദര്‍ശനാണ് തിരക്കഥയും സംഭാഷണവും. ഫോര്‍ മ്യൂസിക്‌സ് എന്ന ബാന്‍ഡ് ആണ് സംഗീത സംവിധാനം. കാവലന്‍, സുര, പോലീസ് ഗിരി എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എന്‍ കെ ഏകൈംബരമാണ് ഛായാഗ്രഹണം. കൊച്ചി,കൊടൈക്കനാല്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ലൊക്കേഷന്‍. സമുദ്രക്കനി ശിക്കാറിന് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഒപ്പം.
അനുശ്രീ, നെടുമുടി വേണു, മാമുക്കോയ,ഇടവേള ബാബു,കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കും ഒപ്പം. ചിത്രത്തിന്റെ കളര്‍ഫുള്‍ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.