
ചിറ്റൂര്‍ഗര്‍: ഹോസ്റ്റല്‍ മുറിയില്‍ ബീഫ് പാചകം ചെയ്‌തെന്നാരോപിച്ച് രാജസ്ഥാനിലെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ നാല് കാശ്മീരി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. ജയ്പൂരിനടുത്തുള്ള ചിറ്റൂര്‍ഗറിലെ മെവാര്‍ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. കാമ്പസിലെ ചില വിദ്യാര്‍ത്ഥികളാണ് അക്രമത്തിന് പിന്നില്‍. സംഭവത്തിന് ശേഷം ഹിന്ദുപ്രവര്‍ത്തകര്‍ കാമ്പസിനകത്ത് എത്തുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് പാചകം ചെയ്ത മാംത്സം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ദിവസമായിരുന്നു കൊല്‍ക്കത്തയിലെ കോളേജുകളില്‍ പഠിക്കുന്ന ജമ്മുകാശ്മീര്‍ വിദ്യാര്‍ത്ഥികളുടെ കണക്ക് നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേകനിര്‍ദേശപ്രകാരമായിരുന്നു ഇത്. കാശ്മീരി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്നും അവര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് സര്‍വകലാശാലകളില്‍ ഉണ്ടാകുന്നതെന്നും സംഭവത്തോട് പ്രതികരിച്ച് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.