മോര്‍ഫ് ചെയ്ത ‘നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍’; നടി ജ്യോതി കൃഷ്ണയുടെ മറുപടി വൈറലാകുന്നു

കൊച്ചി: സിനിമ താരങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ജ്യോതി കൃഷ്ണയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ വാട്ട്‌സാപ്പ് വഴി പ്രചരിക്കുകയാണ്. ഇതോടെ ചിത്രം മോര്‍ഫ് ചെയ്തവനെതിരെ കടുത്ത വിമര്‍ശനവുമായി നടി തന്നെ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോതി തന്റെ പ്രതികരണം അറിച്ചത്.

jhothi

‘നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍/ മോള്‍ ഇന്നു താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/ അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേര്‍ച്ചുവച്ച് അത് വാട്ട്‌സാപ്പ് വഴി പലര്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ ഇന്നു എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസേജ് അയച്ചിരുന്നു. ഈ പണി ചെയ്ത അവന്‍ അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല, കാരണം ഇതുചെയ്യുമ്പോള്‍ അവന്‍ അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെ ആയിപ്പോയി. എന്നെ സപ്പോര്‍ട്ട് ചെയ്തു കൂടെനിന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി, പറഞ്ഞറിയിക്കാനാകാത്ത നന്ദി.’ ഇതാണ് ജ്യോതി ഫേസ്ബുക്കില്‍ കുറിച്ചത്.

© 2025 Live Kerala News. All Rights Reserved.