മുംബൈ: ശാലീന സുന്ദരിയെന്നതില്‍ നിന്നൊരു മാറ്റം. അതാണ് ശ്രദ്ധാകപൂറും ആഗ്രഹിക്കുന്നു. യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ബാഗിയില്‍ ആണ് ശ്രദ്ധ ബിക്കിനി അണിയുന്നത്. ടൈഗര്‍ ഷെറോഫുമായി ഒന്നിക്കുന്ന പുതിയചിത്രം ബാഗിയില്‍ താരം സെക്‌സിയായെത്തും. സിനിമയുടെ ടീസര്‍ പോസ്റ്ററില്‍ ടൈഗറുമായി ചൂടന്‍ ചുംബനരംഗത്ത് പ്രത്യക്ഷപ്പെട്ട ശ്രദ്ധയുടെ ബിക്കിനി വേഷവും സിനിമയില്‍ ഉണ്ടായേക്കും. ഇക്കാര്യം സൂചിപ്പിക്കുന്ന പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടു കഴിഞ്ഞു. താരം നീല ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്ന രംഗമാണ് ചിത്രീകരിച്ചിട്ടുള്ളത്. അടുത്ത വീട്ടിലെ പെണ്‍കുട്ടി ഇമേജില്‍ നിന്നും രക്ഷപ്പെടാനാണ് താരം ഈ വേഷം സ്വീകരിച്ചതെന്നാണ് അറിവ്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നേരത്തേ ശ്രദ്ധയും ടൈഗര്‍ ഷെറോഫും മഴയത്ത് ചുംബിച്ച് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അണിയറക്കാര്‍ നേരത്തേ പുറത്തു വിട്ടിരുന്നു. ബിക്കിനി അണിഞ്ഞ് ആള്‍ക്കാരെ ഞെട്ടിച്ച ആലിയാഭട്ടിന് പിന്നലെ ശ്രദ്ധയും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാനൊരുങ്ങുകയാണ്.