വയനാടതിര്‍ത്തിയില്‍ നേപ്പാളി സ്വദേശിയെ കടുവ കൊന്നുതിന്നു; ടീ എസ്റ്റേറ്റിലെ വാച്ച്മാനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

സുല്‍ത്താന്‍ ബത്തേരി: വയനാടുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ദേവര്‍ഷോലയിലാണ് എസ്‌റ്റേറ്റ് വാച്ച്മാനെ കടുവ കൊന്നുതിന്നത്. റോക്ക് വുഡ് എസ്റ്റേറ്റിലാണ് സംഭവം നടന്നത്. എസ്റ്റേറ്റിലെ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിയായ മെഖുവരയെയാണ് കടുവ കൊന്ന് ഭക്ഷണമാക്കിയത്. ഇയാളുടെ കാലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു. വെള്ളിയാഴ്ച രാത്രി വീടിനു പുറത്തിറങ്ങിയ മെഖുവരയെ പിന്നീട് കാണാതാവുകയായിരുന്നു. വീടിനു പുറത്ത് രക്തക്കറ കണ്ടു നടത്തിയ അന്വേഷണത്തിലാണ് ഒരു കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഈ പ്രദേശത്ത് കടുവ രണ്ടു കന്നുകാലികളെ കൊന്നു തിന്നിരുന്നു. മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ തൊഴിലാളികള്‍ ഒരുമണിക്കൂറോളം തടഞ്ഞു. നീലഗിരി കലക്ടര്‍, എസ്പി ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത്. കടുവയ്ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.